പോലീസ് അന്വേഷണത്തിനു ശേഷം ജുഡീഷ്യല്‍ അന്വേഷണമാകാമെന്ന് മുഖ്യമന്ത്രി

August 12, 2013 പ്രധാന വാര്‍ത്തകള്‍

CMതിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം അടക്കമുള്ള ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ പോലീസ് അന്വേഷണത്തിനു ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കാനാവുകയുള്ളൂ. പോലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണിക്കാമെന്ന് ഗവര്‍ണറെ കണ്ട ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ഏതുനിമിഷവും പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണത്തില്‍ സര്‍ക്കാരിനു പൂര്‍ണ തൃപ്തിയുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍