ഇസ്രയേലിനെ കാട്ടുതീ പടരുന്നു; രാജ്യാന്തരരക്ഷാപ്രവര്‍ത്തകര്‍ എത്തി

December 4, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടെല്‍ അവീവ്‌: ഇസ്രയേലിന്റെ ഉത്തരമേഖലയില്‍ എഴുപതോളം പേരുടെ അഗ്നിക്കിരയാക്കി കാട്ടുതീ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ക്കായി രാജ്യാന്തര രക്ഷാ പ്രവര്‍ത്തകരുടെ ആദ്യ സംഘം എത്തി. അഗ്നിശമന സാമഗ്രികളും തീയണയ്‌ക്കുന്നതിനുള്ള രാസ വസ്‌തുക്കളുമായി 23 വിമാനങ്ങള്‍ റമത്ത്‌ ഡേവിഡിലെ ഇസ്രയേല്‍ വ്യോമ സേനാ താവളത്തിലിറങ്ങി.കുറ്റിക്കാടുകളിലുണ്ടായ തീ വിശാലമായ പൈന്‍മരക്കാടുകളെ വിഴുങ്ങിയ ശേഷം ശക്‌തമായ കാറ്റില്‍ വടക്കോട്ടു പടരുകയാണ്‌.
വടക്കേയറ്റത്തു രണ്ടരലക്ഷം ജനങ്ങളുള്ള ഹയ്‌ഫ തുറമുഖ നഗരത്തിലേക്കു തീ പടരുമെന്ന ഭീതിയില്‍ അവിടെനിന്നു ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു. ജയിലുകളിലെ തടവുപുള്ളികളെയും ഹയ്‌ഫ സര്‍വകലാശാലാ ഹോസ്‌റ്റലുകളിലെ വിദ്യാര്‍ഥികളെയുമെല്ലാം ഒഴിപ്പിച്ചു.ജനങ്ങളെ ഒഴിപ്പിക്കാന്‍ പോയ വാഹനം മരം വീണു വഴി തടസ്സപ്പെട്ടപ്പോള്‍ ചുറ്റും പടര്‍ന്ന തീയില്‍പ്പെട്ടാണു വാഹനത്തിലെ 40 പേര്‍ വെന്തു മരിച്ചത്‌. ഗ്രീക്ക്‌ വിമാനങ്ങളും റഷ്യന്‍ വിമാനങ്ങളുമാണ്‌ അഗ്നിശമന സാമഗ്രികളുമായി ആദ്യമെത്തിയത്‌. സൈപ്രസ്‌, സ്‌പെയിന്‍ എന്നിവയോടും സഹായം തേടി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍