സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയില്ലെന്ന് സിപി​എം

August 12, 2013 കേരളം

Pinaraiതിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച വേണ്ടെന്ന് സിപിഎം തീരുമാനം അറിയിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ അവയ്ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. സമരത്തിന്‍റെ ആദ്യ ദിനത്തില്‍ വന്‍ വിജയമായിരുന്നുവെന്നും സിപിഎം യോഗം വിലയിരുത്തി. അടുത്ത രണ്ടു ദിവസവും സമരം ഇതേരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും യോഗം തീരുമാനിച്ചു. നേരത്തെ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സോളാര്‍ കേസില്‍ പോലീസ് അന്വേഷണം കഴിഞ്ഞാല്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം