നിയമസഭ മാധ്യമങ്ങളില്‍: പ്രദര്‍ശനം ആരംഭിച്ചു

August 13, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിയമനിര്‍മ്മാണ സഭയുടെ 125-ാം വാര്‍ഷികാഘോഷത്തിന്റ ഭാഗമായി, നിയമസഭാ സമുച്ചയത്തിലാരംഭിച്ച നിയമസഭ മാധ്യമങ്ങളില്‍ എന്ന ദൃശ്യ-ശ്രവ്യ-പുസ്തക പ്രദര്‍ശനം സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, സെക്രട്ടറി പി.ഡി. ശാരംഗധരന്‍ എന്നിവരും നിയമസഭാ ജീവനക്കാരും പങ്കെടുത്തു. ദി ഹിന്ദു, മലയാള മനോരമ, മാധ്യമം, വീക്ഷണം, ജനയുഗം, ടൈംസ് ഓഫ് ഇന്ത്യ, കേരള കൗമുദി, മാതൃഭൂമി, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മംഗളം, ചന്ദ്രിക എന്നീ പത്രമാധ്യമങ്ങളുടെ വിജ്ഞാനപ്രദമായ സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്. രാവിലെ 11 മുതല്‍ രാത്രി എട്ട് മണിവരെയാണ് പ്രദര്‍ശനം. ജനങ്ങള്‍ക്ക് സൗജന്യമായി കാണാവുന്ന പ്രദര്‍ശനം 16 വരെയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍