ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രവേശനം

August 13, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരളത്തിലെ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ നടത്തുന്ന നാലുവര്‍ഷ ഡിഗ്രി കോഴ്‌സിന് (ബി.എഫ്.എ) 2013-14 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശന പരീക്ഷയില്‍ വിജയിച്ചതും, ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടതുമായ വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 13, 14 തീയതികളില്‍ അതത് കോളേജുകളില്‍ പ്രവേശനത്തിന് മെമ്മോ അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അതത് കോളേജുകളില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരായി പ്രവേശനം നേടണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍