പാക് പൗരന്‍മാരെ ലക്ഷദ്വീപ് തീരത്തുവെച്ച് പിടികൂടി

December 4, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: പാക് പൗരന്‍മാരടക്കം 21 പേരെ ലക്ഷദ്വീപ് തീരത്തുവെച്ച് നാവികസേന പിടികൂടി. 17 പാകിസ്താന്‍കാരും നാല് ഇറാന്‍കാരുമാണ് പിടിയിലായത്.
ഐ.എന്‍.എസ് രാജ്പുട് നടത്തിയ തിരിച്ചിലിലാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ കവരത്തി പോലീസ് ചോദ്യം ചെയ്തുവരുന്നു. ഇവര്‍ മത്സ്യബന്ധനത്തിനെത്തിയവരെല്ലെന്നാണ് സൂചന. അല്‍സിയാദി എന്ന ഇറാനിയന്‍ ബോട്ടിലെത്തിയവരാണ് അറസ്റ്റിലായത്. ബോട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം