ചിങ്ങമഹോത്സവത്തിന് വിളംബരം നടത്തി

August 13, 2013 വാര്‍ത്തകള്‍

ഗുരുവയൂര്‍:  ആഗസ്ത് 17ന് ഗുരുവായൂരില്‍ നടക്കുന്ന ചിങ്ങമഹോത്സവത്തിന് വിളംബരം നടത്തി. മഹോത്സവത്തിന്റെ ബ്രോഷര്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരിക്ക് കൈമാറി  പ്രകാശനം ചെയ്തു.  ഹിന്ദു പാര്‍ലമെന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എ. ഹരിനാരായണന് ചടങ്ങില്‍ സ്വീകരണം നല്‍കി.

കെ.ടി. ശിവരാമന്‍നായര്‍, ബാലന്‍ വാറണാട്ട്, ഗിരീഷ് പാലിയത്ത്, അനില്‍ കല്ലാറ്റ്, ഗുരുവായൂര്‍ ജയപ്രകാശ്, സേതു കരിപ്പോട്ട്, അയിനിപ്പുള്ളി വിശ്വനാഥന്‍, സുബ്രഹ്മണ്യന്‍, കെ.കെ. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കിടുവത്ത് ശ്രീധരന്‍ നായര്‍ അധ്യക്ഷ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.

ചിങ്ങമഹോത്സവത്തിന് 14ന് കൊടിയേറും.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍