കന്യാകുമാരിയില്‍ ബോട്ട് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി

August 13, 2013 വാര്‍ത്തകള്‍

കന്യാകുമാരി: കടലിലെ ജലനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെതുടര്‍ന്ന് കന്യാകുമാരിയില്‍ തിങ്കളാഴ്ചയും ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചു. മൂന്നു ദിവസമായി കടലിലെ ജലനിരപ്പില്‍ മാറ്റുമുണ്ടാകുന്നത് തുടരുകയാണ്.

ശനിയാഴ്ച രാവിലെ കടലില്‍ ജലനിരപ്പ് താഴ്ന്നതിനെതുടര്‍ന്ന് വിവേകാനന്ദപ്പാറയിലേയ്ക്കും തിരുവള്ളുവര്‍ ശിലയിലേയ്ക്കുമുള്ള ബോട്ട് സര്‍വീസ് നിര്‍ത്തി.  ബോട്ടുകള്‍ തറയില്‍ തട്ടുന്ന അളവില്‍ മാത്രമേ ജലം ഉണ്ടായിരുന്നുള്ളു. ഞായറാഴ്ച രാവിലെ സാധാരണഗതിയിലായിരുന്ന കടല്‍ പെട്ടെന്ന് ഉള്‍വലിഞ്ഞു. രാത്രി വൈകി കടല്‍ സാധാരണ നിലയ്ക്ക് മാറിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 8ന് വീണ്ടും ബോട്ട് സര്‍വീസ് തുടങ്ങി. എന്നാല്‍ പെട്ടെന്ന് കടലിലെ ജലനിരപ്പിന് മാറ്റങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് വീണ്ടും തുടര്‍ന്ന് ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍