സ്വര്‍ണ ഇറക്കുമതിക്കുള്ള തീരുവ വര്‍ദ്ധിപ്പിച്ചു

August 13, 2013 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സ്വര്‍ണ ഇറക്കുമതിക്കുള്ള തീരുവ വര്‍ദ്ധിപ്പിച്ചു. എട്ടു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് ഇറക്കുമതി തീരുവ കൂട്ടുന്നത്. എട്ടു ശതമാനത്തില്‍നിന്ന് പത്തു ശതമാനമായാണ് തീരുവ കൂട്ടിയത്. ഇതോടെ വിപണിയില്‍ സ്വര്‍ണ വില ഉയരാനാണ് സാധ്യത. സ്വര്‍ണത്തിനു പുറമേ വെള്ളിക്കും പ്ളാറ്റിനത്തിനുമുള്ള ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളിയുടെ ഇറക്കുമതി തീരുവ പത്തു ശതമാനത്തില്‍നിന്ന് ആറു ശതമാനമായാണ് വര്‍ധിപ്പിച്ചത്. സ്വര്‍ണക്കട്ടിയുടെ എക്സൈസ് ഡ്യൂട്ടി ഏഴു ശതമാനത്തില്‍നിന്ന് ഒമ്പതു ശതമാനമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. തീരുവ വര്‍ധിപ്പിച്ചതോടെ ഡോളറിനെതിരേ രൂപയുടെ നില മെച്ചപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍