ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടം: ആന്റണി

August 14, 2013 പ്രധാന വാര്‍ത്തകള്‍

a.k.antony1ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണ് മുങ്ങിക്കപ്പലായ ഐഎന്‍എസ് സിന്ധുരക്ഷകിന്റേതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. മുംബൈക്കു തിരിക്കും മുന്‍പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം ലഭിച്ചിട്ടുള്ളത്. അപകടത്തിന്റെ വിവരം പ്രധാനമന്ത്രി ധരിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വിയോഗത്തില്‍ വേദനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍