മുല്ലപ്പെരിയാര്‍ : അണക്കെട്ടിന്‍റെ അപകടാവസ്ഥയ്ക്ക് തെളിവുണ്ടോയെന്ന് കേരളത്തോട് സുപ്രീംകോടതി

August 14, 2013 ദേശീയം

SupremeCourtIndiaന്യൂഡല്‍ഹി:  മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ അപകടാവസ്ഥയ്ക്ക് തെളിവുണ്ടോയെന്ന് കേരളത്തോട് സുപ്രീംകോടതി ആരാഞ്ഞു. 136 അടി സുരക്ഷിതമായതുകൊണ്ടല്ലേ നിയമസഭ ആ പരിധി നിശ്ചയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അന്തിമവാദം നടക്കുന്ന വേളയിലാണ് ഘടനാപരമായി അണക്കെട്ട് സുരക്ഷിതമല്ലെന്ന വാദം കേരളം ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടോയെന്ന് സുപ്രീംകോടതി ആരാഞ്ഞത്. അണക്കെട്ടിന്റെ ജലപരിധി 136 അടിയായി നിശ്ചയിച്ചത് നിയമസഭയാണ്. ജലനിരപ്പ് മാറ്റാന്‍ ഡാം സുരക്ഷാ അതോറിട്ടിക്ക് അനുവാദമില്ലെന്നും കോടതി പറഞ്ഞു.

136 അടിയില്‍ കൂടുതല്‍ ജലപരിധി കൂട്ടിയാല്‍ ഓരോ ഇഞ്ചിലും എന്ത് സുരക്ഷാ പ്രശ്‌നങ്ങളാണ് ഉണ്ടാകുക എന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്നും കോടതി കേരളത്തോട് ചോദിച്ചു. ജലപരിധി 136 അടിയില്‍ കൂട്ടിയാല്‍ അറ്റകുറ്റ പണികള്‍ നടത്തേണ്ടി വരുമെന്ന് ഉന്നതാധികാര സമിതി തന്നെ പറഞ്ഞിട്ടുണ്ടെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.

കേരളത്തിന്റെ ഭാഗം കേള്‍ക്കാതെയുള്ള മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് നേരത്തെ  സുപ്രീംകോടതി  പറഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം