പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന് രാഷ്ട്രപതിയുടെ താക്കീത്

August 14, 2013 ദേശീയം

pranab-mukherjee_2.gifന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി താക്കീത് നല്‍കി. രാഷ്ട്രത്തോട് നടത്തിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് രാഷ്ട്രപതി പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ താക്കീത് നല്‍കിയത്. അയല്‍ക്കാരുമായി നല്ല സൗഹൃദബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിരന്തര ശ്രമം ഇന്ത്യ തുടര്‍ച്ചയായി കൈക്കൊള്ളുമ്പോഴും നിയന്ത്രണരേഖയില്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ക്കുകയും അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. രാജ്യം കാക്കുന്നവരുടെ അരുംകൊലയ്ക്ക് ഇത് ഇടയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ രാഷ്ട്രപതി ഇന്ത്യയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനും അതിര്‍ത്തി സംരക്ഷിക്കാനും എല്ലാ നടപടികളും രാജ്യം കൈക്കൊള്ളുമെന്നും രാഷ്ട്രപതി വ്യക്തമാക്കി. ജോലിക്കിടെ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം