സ്പീക്കര്‍ സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു

August 15, 2013 കേരളം

തിരുവനന്തപുരം: സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ സ്വാതന്ത്യ്രത്തിന്റെ സ്ഥാനം വളരെ വലുതാണ്. നമ്മോടൊപ്പവും അതിനു ശേഷവും സ്വതന്ത്രരായ രാജ്യങ്ങള്‍, ജനാധിപത്യ സംവിധാനത്തില്‍ നിന്നു വ്യതിചലിക്കുന്നതു നാം കാണാതിരുന്നുകൂടാ. സ്വാതന്ത്യ്രവും ശക്തമായ ജനാധിപത്യവും യാതൊരു ഭംഗവുമില്ലാതെ കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞ പുതുക്കേണ്ടതുണ്ടെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സ്വാതന്ത്യ്രദിന സന്ദേശത്തില്‍ പറഞ്ഞു. അനേകം പേരുടെ അശ്രാന്ത പരിശ്രമത്താല്‍ നമുക്കു ലഭിച്ച സ്വാതന്ത്ര്യം എപ്പോഴും കാത്തുസൂക്ഷിക്കാന്‍ നാം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം