തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ നാടന്‍ ബോംബേറ്

August 16, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ നാടന്‍ ബോംബേറ്. പുലര്‍ച്ചെ 1.45-ഓടെയായിരുന്നു സംഭവം. ഷീറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം മൂന്ന് നാടന്‍ ബോംബുകള്‍ എറിഞ്ഞ ശേഷം രക്ഷപ്പെട്ടതായി ഡിസിസി ഭാരവാഹികള്‍ അറിയിച്ചു. ബോംബേറ് നടക്കുന്ന നേരം ഓഫീസിന് മുന്നില്‍ പോലീസ് കാവലുണ്ടായിരുന്നു. മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സ്വാതന്ത്യ്രദിന സ്മൃതിയാത്രയ്ക്കിടെ യൂണിവേഴ്സിറ്റി കോളജ് ഹോസ്റലിന് നേര്‍ക്ക് അക്രമം നടന്നിരുന്നു. ഇതിനു പിന്നാലെ കഴക്കൂട്ടത്ത് സിപിഎം ഓഫീസിനു നേര്‍ക്കും എഐടിയുസി ഓഫീസിനു നേര്‍ക്കും അക്രമമുണ്ടായി. ഇതിന്റെ തുടര്‍ച്ചയാകാം ബോംബേറെന്നാണ് പോലീസ് നിഗമനം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം