ഇന്ത്യന്‍ ജാധിപത്യം മറ്റു രാജ്യങ്ങള്‍ക്ക് മാതൃക: മന്ത്രി അനൂപ് ജേക്കബ്

August 16, 2013 കേരളം

anoop-jacobതിരുവനന്തപുരം: ഇന്ത്യന്‍ ജാധിപത്യം മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് ഭക്ഷ്യ-പൊതുവിതരണ-രജിസ്ട്രേഷന്‍ മന്ത്രി അനൂപ് ജേക്കബ്. അറുപത്തിയേഴാമത് സ്വാതന്ത്യ്രദിത്തോടനുബന്ധിച്ച് ആലപ്പുഴ പൊലീസ് പരേഡ് മൈതാത്ത് നടന്ന ആഘോഷച്ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

രാജ്യത്തു നടക്കുന്ന സാമൂഹിക മാറ്റങ്ങളും അതിനായുള്ള നിയമിര്‍മാണങ്ങളും മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണ്. സേവാവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവുമടക്കമുള്ള സുപ്രധാന നിയമിര്‍മാണങ്ങള്‍ നടത്തി ഭാരതം മറ്റു രാഷ്ട്രങ്ങള്‍ക്ക് വഴികാട്ടിയാകുന്നു. വിമാനവാഹിനി കപ്പല്‍ സ്വന്തമായി നിര്‍മിച്ചതടക്കം ശാസ്ത്രസാങ്കേതിക രംഗത്ത് രാജ്യം കുതിച്ചുചാട്ടം നടത്തി. മുഴുവന്‍ ജനങ്ങള്‍ക്കും റേഷന്‍ നല്‍കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതില്‍ കേന്ദ്രം അനുകൂലസമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനം ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ട്. അവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ 15 ശതമാനം മാത്രം ഉല്‍പാദിപ്പിക്കാനേ നമുക്കു കഴിയുന്നുള്ളൂ. കാര്‍ഷിക സ്വയംപര്യാപ്ത കൈവരിക്കേണ്ടതുണ്ട്. യുവജന സമ്പത്തും വിഭവശേഷിയും ഫലപ്രദമായി വിനിയോഗിക്കപ്പെടണം. അവസരങ്ങള്‍ തേടി യുവജനം സംസ്ഥാനം വിടുന്നതൊഴിവാക്കി നാടിന്റെ വികസത്തിനായി അവരുടെ വിഭവശേഷി ഉപയോഗപ്പെടുത്തണം. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറണം. അമിതമായ മദ്യ ഉപയോഗവും ധനാസക്തിയ്ക്കുമെതിരേ സാമൂഹികാവബോധം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ജി. സുധാകരന്‍ എം.എല്‍.എ., നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പൊലീസ് മേധാവി ഉമ മീണ, നഗരസഭ വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, മുന്‍ എം.എല്‍.എ. എ.എ. ഷുക്കൂര്‍, എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഐവാന്‍ രത്തിം, കൌണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം