പിഎസ്‌സി തട്ടിപ്പ്‌: വിജിലന്‍സ്‌ അന്വേഷിക്കണം വേണമെന്ന്‌ കെ.പി.രാജേന്ദ്രന്‍

December 5, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വയനാട്ടിലെ പിഎസ്‌സി നിയമനത്തിലെ ക്രമക്കേട്‌ സംബന്ധിച്ചു വിജിലന്‍സ്‌ അന്വേഷിക്കണമെന്നു റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍. ഈ ആവശ്യം ഉന്നയിച്ച്‌ ആഭ്യന്തര മന്ത്രിക്കു കത്തു നല്‍കിയതായും മന്ത്രി അറിയിച്ചു. സംഭവത്തില്‍ സമയബന്ധിതമായി സമഗ്രമായ അന്വേഷണത്തിന്റെ ആവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു കത്ത്‌. ആഭ്യന്തരമന്ത്രി ഉന്നത പൊലീസ്‌ ഉദ്യോഗസ്‌ഥരുമായി ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്‌തു. തട്ടിപ്പ്‌ വളരെ ഗൗരവമായ വിഷയമാണ്‌. എത്ര ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കെ.പി.രാജേന്ദ്രന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം