സംസ്ഥാന വികലാംഗ അവാര്‍ഡിന് അപേക്ഷിക്കാം

August 17, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍/സ്വകാര്യ/പൊതു മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മികച്ച വികലാംഗ ജീവനക്കാര്‍ക്കുള്ള 2013 വര്‍ഷത്തെ സംസ്ഥാന വികലാംഗ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ചേര്‍ന്നതാണ് അവാര്‍ഡ്; നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം/ഇതര പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍/കഴിവുകള്‍ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങള്‍ (സി.ഡി.യിലും) വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, ഫോട്ടോ-പാസ്‌പോര്‍ട്ട് ആന്റ് ഫുള്‍സൈസ്(വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ളത്) സഹിതം ആഗസ്റ്റ് 20 ന് മുമ്പ് അതത് ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍