പി.സി. ജോര്‍ജും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് ചെന്നിത്തല

August 18, 2013 കേരളം

ramesh-chennithala-2തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി. ജോര്‍ജും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.വ്യക്തികള്‍ തമ്മിലും രാഷ്ട്രീയ കക്ഷികള്‍ തമ്മിലും പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്.  ഇക്കാര്യം കേരള കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്തു പരിഹരിക്കും. എല്ലാവരെയും യോജിപ്പിച്ച് ഒന്നിച്ചുകൊണ്ടു പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം