മത്സ്യത്തൊഴിലാളി തണല്‍ പദ്ധതിയിലേയ്ക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

August 19, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന തണല്‍ പദ്ധതിപ്രകാരം മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും സൗജന്യസാമ്പത്തിക സഹായം നല്‍കുന്നു. ഗുണഭോക്താക്കള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരും ബയോമെട്രിക് കാര്‍ഡിനു വേണ്ടിയുളള വിവരങ്ങള്‍ നല്‍കി കാര്‍ഡ് ലഭിക്കുകയോ ഫോട്ടോ, വിരലടയാളം ഉള്‍പ്പെടെയുളള വിവരങ്ങളും നല്‍കിയവരോ ആയിരിക്കണം. താല്‍പ്പര്യമുളളവര്‍ മേഖലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇനിയും അപേക്ഷ സമര്‍പ്പിക്കാത്ത തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും ആഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 2315483.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍