വീടിന് തീപിടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു

August 20, 2013 കേരളം

കണ്ണൂര്‍ : ചെറുപുഴ പ്രാപ്പൊയിലില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. ആടിച്ചെറല്‍ വീട്ടില്‍ സജി, ഭാര്യ സിന്ധു, മക്കളായ അതുല്യ, ആതിര എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വന്‍ സ്‌ഫോടനത്തോടെ ഇവരുടെ വീടിന് തീപിടിച്ചത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി കത്തിനശിച്ചു. തീപിടിച്ച് ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ടാണ് നാട്ടുകാര്‍ വിവരമറിയുന്നത്.

ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് തീയണച്ചപ്പോഴേക്കും നാലുപേരും വെന്തു മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ഒരു മുറിയില്‍ തന്നെയായിരുന്നു. കത്തിക്കരിഞ്ഞ് വികൃതമായ നിലയിലാണ് മൃതദേഹങ്ങള്‍. വീടിന് സമീപം മണ്ണെണ്ണ കന്നാസുകളും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം