നവോദയ വിദ്യാലയ പ്രവേശനം

August 20, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ അതത് എ.ഇ.ഒ. ഓഫീസില്‍ ഒക്ടോബര്‍ 31 ന് മുമ്പായി സമര്‍പ്പിക്കാം. പ്രവേശനാര്‍ത്ഥികള്‍ തിരുവനന്തപുരം ജില്ലയിലുള്ള സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകള്‍/സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള വിദ്യാലയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ 2013-14 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും 2001 മെയ് ഒന്നിനും 2005 ഏപ്രില്‍ 30 നും മധ്യേ ജനിച്ചവരും മൂന്ന്, നാല് ക്ലാസുകളില്‍ തുടര്‍ച്ചയായി പൂര്‍ണ അധ്യയന വര്‍ഷങ്ങള്‍ പഠിച്ചു ജയിച്ചവരും ആയിരിക്കണം. അപേക്ഷാഫോറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍/ഉപജില്ലാ ഓഫീസ്/നവോദയ വിദ്യാലയ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കും.www.navodayatrivandrum.gov.in വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും ഉപയോഗിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍