ലാല്‍ജി വധക്കേസ്: നാല് പേര്‍ പിടിയില്‍

August 21, 2013 കേരളം

അയ്യന്തോള്‍:  തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂരിനെ വധിച്ച കേസില്‍ നാല് പേര്‍ അറസ്റ്റിലായി. അയ്യന്തോള്‍ സ്വേദേശികളായ രതീഷ്, വൈശാഖ്, ബണ്‍ രവി, രാജേഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ പതിനഞ്ചാം തീയ്യതിയാണ് ബൈക്കിലെത്തിയ രണ്ടംഘ സംഘത്തിന്റെ വെട്ടേറ്റ് ലാല്‍ജി മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചെയര്‍മാനായിരുന്നു കൊല്ലപ്പെട്ട ലാല്‍ജി.

തൃശ്ശൂരില്‍ മൂന്ന് മാസത്തിനിടെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണ് ലാല്‍ജിയുടേത്.  ജൂണ്‍ മാസം ഒന്നാം തീയ്യതി കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായ മധു ഈച്ചരന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പ്രതിയായ പ്രതി പ്രേംജിയുടെ സഹോദരനായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ലാല്‍ജി. ഏപ്രില്‍ മാസം നടന്ന യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മധു കൊല്ലപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം