വയനാട്‌ എഡിഎമ്മിനെ സസ്‌പെന്‍ഡു ചെയ്യും

December 6, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കല്‍പ്പറ്റ: വയനാട്‌ പിഎസ്‌സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ടു വയനാട്‌ എഡിഎം കെ.വിജയനെ സസ്‌പെന്‍ഡു ചെയ്യാന്‍ തീരുമാനം. ജില്ലാ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട നിയമനം എഡിഎമ്മിന്റെ ഓഫിസാണു നടത്തുന്നത്‌. ഈ സാഹചര്യത്തില്‍ എഡിഎമ്മും എഡിഎമ്മിന്റെ ഓഫിസും ഗുരുതരമായ വീഴ്‌ചയാണു നിയമനവുമായി ബന്ധപ്പെട്ടു നടത്തിയതെന്നു ചൂണ്ടിക്കാട്ടികലക്‌ടര്‍ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. റവന്യൂ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ സസ്‌പെന്‍ഷന്‍ നടപടി. ഉച്ചയോടെ സസ്‌പെന്‍ഷന്‍ ഉത്തരവ്‌ പുറത്തിറക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം