കല്‍ക്കരിപ്പാടം: 157 ഫയലുകള്‍ കാണാതായതായി സിബിഐ

August 21, 2013 ദേശീയം

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതായി സിബിഐ. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് കാണാതായിരിക്കുന്നതെന്നും എന്നാല്‍, ഇക്കാര്യം കല്‍ക്കരി മന്ത്രാലയം സിബിഐയെ അറിയിച്ചിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി. 1993 മുതല്‍ 2005 വരെയുള്ള 157 ഫയലുകളാണ് കാണാതായിട്ടുള്ളത്. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട 257 ഫയലുകള്‍ ആവശ്യപ്പെട്ട് കല്‍ക്കരി മന്ത്രാലയത്തിന് കത്തയച്ചിട്ടും മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും മറുപടി ഒന്നും ഉണ്ടായിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി.

കല്‍ക്കരിപ്പാട അഴിമതി കേസിലെ ഫയലുകള്‍ കാണാതായതില്‍ പ്രധാനമന്ത്രി മറുപടിപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ബഹളംവെച്ചിരുന്നു. ഇതേതുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം