ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

August 21, 2013 ദേശീയം

SupremeCourtIndiaന്യൂഡല്‍ഹി: 2001 ല്‍ കര്‍ണാടകയില്‍ പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഷിവു മുനിഷെട്ടി, ജാദേസ്വാമി രംഗഷെട്ടി എന്നിവരുടെ വധശിക്ഷയാണ് കോടതി സ്റ്റേ ചെയ്തത്. ഇവരുടെ ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് തേടി കോടതി നോട്ടീസ് അയച്ചു. ഇവരുടെ വധശിക്ഷ വ്യാഴാഴ്ച നടപ്പാക്കാനിരിക്കെയാണ് കോടതി ഇടപെട്ടത്.

വധശിക്ഷ നടപ്പാക്കാനിരിക്കെ ഷിവു മുനിഷെട്ടി ബെല്‍ഗാമിലെ ഹിന്ദാല്‍ഗ ജയിലില്‍ രാവിലെ ജീവനൊടുക്കാന്‍ ശ്രമം നടത്തി. ബ്ളേഡ് ഉപയോഗിച്ച് കൈയും മറ്റു ശരീരഭാഗങ്ങളും മുറിച്ചായിരുന്നു ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയത്. ചാമരാജ്നഗര്‍ പോലീസ് രജിസ്റര്‍ ചെയ്ത കേസിലാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം