ശ്രീശാന്ത് സെപ്തംബര്‍ 9ന് ഹാജരാകണം

August 22, 2013 കായികം

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശ്രീശാന്ത് ഐ.പി.എല്‍ ഒത്തുകളി കേസില്‍ സെപ്തംബര്‍ 9ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദശം. പട്യാല ഹൗസ് കോടതിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് പുതിയ സമന്‍സ് അയക്കാനും കോടതി ഉത്തരവായിട്ടുണ്ട്.

ശ്രീശാന്ത് അടക്കം 21 പ്രതികളുള്ള കേസില്‍ കഴിഞ്ഞയാഴ്ചയാണ് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.  സമന്‍സ് ലഭിക്കാത്തതിനാല്‍ ഇന്നലെ ശ്രീശാന്തിക് കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം