മോഹന്‍ലാലിന് ഓണററി ബ്ലാക് ബെല്‍റ്റ് നല്‍കും

August 22, 2013 കായികം

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര താരം മോഹന്‍ലാലിന് ഓണററി ബ്ലാക് ബെല്‍റ്റ് ഓഫ് തായ്ക്കോണ്‍ഡോ നല്‍കും. വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം കോ-ബാങ്ക് ടവറില്‍ നടക്കുന്ന ചടങ്ങില്‍ കൊറിയന്‍ സ്പോര്‍ട്സ് എംബസി ജനറല്‍ മാനേജന്‍ ലീ ജിയോങ്ഹി പുരസ്ക്കാരം സമ്മാനിക്കും.  തായ്ക്കോണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരളയുടെ ഭാരവാഹികള്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്.

ഈ അംഗീകാരം ലഭിക്കുന്നതോടെ മോഹന്‍ലാല്‍ അസോസിയേഷന്‍റെ ഓണററി അംബാസഡറായി ചുമതലയേല്‍ക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം