വയനാട്‌ നിയമന തട്ടിപ്പ്‌: `കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം’

December 6, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വയനാട്‌ പിഎസ്‌സി നിയമന തട്ടിപ്പില്‍ ഉത്തരവാദികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നു സിപിഐ സംസ്‌ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍. എത്ര ഉന്നതരായാലും ശിക്ഷിക്കണം. അവര്‍ക്കെതിരെ രാഷ്‌ട്രീയ ബന്ധം നോക്കാതെ നടപടിയെടുക്കണം. സിപിഐക്കാര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.പിഎസ്‌സി പോലുള്ള സ്‌ഥാപനങ്ങളുടെ വിശ്വാസ്യത നിലനില്‍ക്കേണ്ടത്‌ നാടിന്റെ ആവശ്യമാണ്‌. – ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം