ഐ.റ്റി.ഐ: സീറ്റുകള്‍ ഒഴിവുണ്ട്

August 22, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് ഐ.റ്റി.ഐ പ്രവേശനത്തിന് താഴെ പറയുന്ന ട്രേഡുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി 31.08.2013 വൈകുന്നേരം 5വരെ.

ഡ്രൈഫ്റ്റ്മാന്‍ (സിവില്‍) – 2, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ (ജനറല്‍ കാറ്റഗറി) – 8, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ (എസ്.സി/എസ്.റ്റി) – 2, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍റ് (ജനറല്‍ കാറ്റഗറി) – 19, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍റ് (എസ്.സി/എസ്.റ്റി) – 2. എന്നിങ്ങനെയാണ് സീറ്റൊഴിവുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ ഫോണ്‍മുഖേനയോ പ്രിന്‍സിപ്പാളിനെ ബന്ധപ്പെടുക. ഫോണ്‍ :  0471-2455716.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍