വിശിഷ്ട സംസ്കൃത സേവാമൃതി പുരസ്ക്കാരം കാവാലം ഏറ്റുവാങ്ങി

August 22, 2013 കേരളം

തിരുവനന്തപുരം: കേന്ദ്ര സംസ്കൃത സംസ്ഥാന്‍ സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ വിശിഷ്ട സേവാമൃതി പുരസ്ക്കാരം കാവാലം നാരായണപ്പണിക്കര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം.

സംസ്കൃതത്തെ പരിപോഷിപ്പിക്കുന്നതിന് മികച്ച സംഭാവന നല്‍കുന്നവര്‍ക്കുള്ള ഈ പുരസ്ക്കാരത്തിനായി കാവാലത്തിന്‍റെ സംസ്കൃത നാടകങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിനെ  തിരഞ്ഞെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം