ഏഴു മത്സ്യഗ്രാമങ്ങളുടെ സംയോജിത വികസന പദ്ധതിയ്ക്ക് അംഗീകാരം നല്‍കി : മന്ത്രി കെ. ബാബു

August 22, 2013 കേരളം

തിരുവനന്തപുരം: തുമ്പ, നീണ്ടകര, മുതക്കര, പുന്നപ്ര സൗത്ത്, ബ്ലാങ്ങാട്, ആനാപ്പുഴ, പരപ്പനങ്ങാടി മത്സ്യഗ്രാമങ്ങളുടെ സംയോജിത വികസനത്തിന് 1311.40 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് അനുമതി നല്‍കിയതായി ഫിഷറീസ് – തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.

തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കുടിവെള്ള വിതരണം വൈദ്യുതീകരണം, സാനിട്ടേഷന്‍, ലൈബ്രറി, എന്നീ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. തുമ്പ (200.80 ലക്ഷം), നീണ്ടകര (180.50 ലക്ഷം), മുതക്കര (199.50 ലക്ഷം), പുന്നപ്ര സൗത്ത് (153 ലക്ഷം), ബ്ലാങ്ങാട് (164.60 ലക്ഷം), ആനാപ്പുഴ (210 ലക്ഷം), പരപ്പനങ്ങാടി (203 ലക്ഷം) എന്നീ ക്രമത്തിലാണ് തുക അനുവദിച്ചിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം