മുംബൈ കൂട്ടമാനഭംഗം: പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

August 23, 2013 പ്രധാന വാര്‍ത്തകള്‍

rekhachithramമുംബൈ: ദക്ഷിണ മുംബൈയില്‍ വനിത മാധ്യമപ്രവര്‍ത്തകയെ കൂട്ട ബലാത്സംഗം ചെയ്ത അഞ്ച് പ്രതികളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. യുവതിയുടെയും സഹപ്രവര്‍ത്തകന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ്  മാധ്യമപ്രവര്‍ത്തക കൂട്ട ബലാത്സംഗത്തിനിരയായത്. സാരമായി പരുക്കേറ്റ യുവതി മുംബൈയിലെ ജസ്‌ലോക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ദക്ഷിണ മുംബൈയിലെ ലോവര്‍ പരേലിലുള്ള ശക്തി മില്‍സിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. സഹപ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം ശക്തി മില്‍സ് കെട്ടിടത്തില്‍ എത്തിയ ഫോട്ടോജേര്‍ണലിസ്റ്റായ യുവതിയെ വൈകിട്ട് ആറ് മണിക്കും എട്ട് മണിക്കും ഇടയില്‍ അഞ്ച്‌പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിരോധിച്ച സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു.

സംഭവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതികളായ നാലുപേര്‍ ഇവരില്‍ ഉണ്ടാകാമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍