തീവ്രവാദ കേസിലെ പ്രതിക്ക് ഹൈക്കോടതി വിധി മറികടന്ന് സെഷന്‍സ് കോടതി ജാമ്യം നല്‍കി

August 23, 2013 കേരളം

കണ്ണൂര്‍: തീവ്രവാദ കേസിലെ പ്രതിക്ക് ഹൈക്കോടതി വിധി മറികടന്ന് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. തടിയന്റവിട നസീറും ഷഫാസും ഉള്‍പ്പെടുന്ന കേസിലെ മൂന്നാം പ്രതി മഹ്റൂഫിനാണ് തലശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ജുമാ മസ്ജിദിന് സമീപത്തുനിന്നും 2007 ല്‍ രണ്ടു പൈപ്പ് ബോംബുകള്‍ കണ്ടെടുത്ത കേസാണിത്. തെളിവില്ലെന്ന് പറഞ്ഞ് 2008 ല്‍ കണ്ണൂര്‍ സിറ്റി പോലീസ് കേസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മറ്റു കേസുകളില്‍ തടിയന്റവിട നസീറിനെയും മറ്റും ചോദ്യം ചെയ്തപ്പോള്‍ ഈ കേസിനും തുമ്പു ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് വീണ്ടും പൊടിതട്ടിയെടുത്തത്. കേസ് രജിസ്റര്‍ ചെയ്ത ഉടന്‍ പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന മഹ്റൂഫ് അഞ്ച് വര്‍ഷത്തിനു ശേഷം കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് ഇയാളെ അറസ്റ് ചെയ്തത്. ഇയാളുടെ ജാമ്യാപേക്ഷ മെയ് 26 ന് ജില്ലാ കോടതി തള്ളിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം