വാഗണ്‍ ഫാക്ടറിക്ക് സ്ഥലം കൈമാറും

August 23, 2013 കേരളം

തിരുവനന്തപുരം: ആലപ്പുഴ റെയില്‍വേ വാഗണ്‍ ഫാക്ടറിക്ക് സ്ഥലം കൈമാറാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ചേര്‍ത്തല താലൂക്കില്‍ തിരുവിഴ റെയില്‍വേ സ്റ്റേഷന് സമീപം ഇലഞ്ഞിയില്‍ 58.288 ഏക്കറും അധികമായി റെയില്‍വേ ആവശ്യപ്പെട്ടതും ഉള്‍പ്പെടെ 77.87 ഏക്കര്‍ റെയില്‍വേക്ക് കൈമാറാനാണ് ഉത്തരവ്. തുടര്‍നടപടികള്‍ക്കായി ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫാക്ടറി തുടങ്ങുമെന്ന റെയില്‍വേ അധികൃതരുടെ രേഖാമൂലമുള്ള ഉറപ്പ് കൈപ്പറ്റിയതിനുശേഷമാവും സ്ഥലം കൈമാറുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം