ഓണക്കാലത്ത് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ വേണം – മന്ത്രി ആര്യാടന്‍ മുഹമ്മദ്

August 23, 2013 കേരളം

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താനും കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാനും സൗകര്യം ഒരുക്കാന്‍ ആവശ്യമായ പ്രത്യേക ദീര്‍ഘദൂര ട്രയിന്‍ സര്‍വീസുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ നിന്നും കേരളത്തിലേക്ക് അനുവദിക്കണമെന്ന് റെയില്‍വേ വകുപ്പിന്റെ ചുമതലയുള്ള ഊര്‍ജ്ജ-ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു.

കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയ്ക്കയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.  യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ ദീര്‍ഘദൂര പ്രത്യേക ട്രയിനുകള്‍ക്ക് ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട സ്റ്റേഷനുകളിലും സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം