പാചകവാതക സബ്‌സിഡി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല

August 23, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പാര്‍മെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല. രാജ്യസഭയില്‍ എം.പി. അച്യുതന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക്  എത്രയും പെട്ടന്ന് ഇതുസംബന്ധിച്ച  നിര്‍ദേശം നല്‍കുമെന്നും പെട്രോളിയം കമ്പനികള്‍ ഇതിനെതിരായി  പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് മന്ത്രി നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. രാജ്യത്തെ ഇരുപത് ജില്ലകളില്‍ ഈ പദ്ധതി ഇപ്പോള്‍ നടന്നുവരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലെ ഉപഭോക്താക്കള്‍ക്ക് നവംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്യാസ് ഏജന്‍സികളില്‍ ഇതിനായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍