പിഎസ്‌സി നിയമനം; പത്തനംതിട്ടയിലും അന്വേഷണത്തിന്‌ ഉത്തരവ്‌

December 6, 2010 കേരളം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ റവന്യൂ വകുപ്പില്‍ 2007നുശേഷം പിഎസ്‌്‌സി നടത്തിയിട്ടുള്ള നിയമനങ്ങളെ സംബന്ധിച്ചു വിജിലന്‍സ്‌ അന്വേഷണത്തിന്‌ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. വിജിലന്‍സ്‌ ഇന്‍സ്‌പെക്‌്‌ഷന്‍ വിഭാഗം സൂപ്രണ്ടിനാണ്‌ അന്വേഷണച്ചുമതല. രണ്ടുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ നല്‌കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന്‌ ജില്ലാകളക്ടര്‍ എസ്‌.ലളിതാംബിക പറഞ്ഞു.2007നു ശേഷം നടന്നിരിക്കുന്ന 30 നിയമനങ്ങളാണ്‌ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നത്‌. നേരത്തെ വയനാട്‌ ജില്ലയില്‍ പിഎസ്‌സിയുടെ വ്യാജ ഉത്തരവുമായി എട്ടുപേര്‍ റവന്യൂ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചതായി വിജിലന്‍സ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു മറ്റു ജില്ലകളിലും നിയമനങ്ങളെ സംബന്ധിച്ചുപരാതികളുയര്‍ന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം