എ.ആര്‍.രാജരാജവര്‍മ സെമിനാര്‍ തിരുവനന്തപുരത്ത് നടക്കും

August 24, 2013 കേരളം

തിരുവനന്തപുരം: തുഞ്ചെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല എ.ആര്‍.രാജരാജവര്‍മയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 29 ന് തിരുവനന്തപുരം വി.ജെ.റ്റി. ഹാളില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ കേരളപാണിനിയുടെ സംഭാവനകളെക്കുറിച്ചുളള എട്ട് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രൊഫ.ഒ.എന്‍.വി. കുറുപ്പ്, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, പന്മന രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, ഡോ.ഡി.ബഞ്ചമിന്‍, ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ.ജി.കെ.പണിക്കര്‍, ഡോ.ഇ.വി.എന്‍. നമ്പൂതിരി, ഡോ.രാധാകൃഷ്ണന്‍ മല്ലശ്ശേരി, ഡോ.സി.ആര്‍.പ്രസാദ്, ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സര്‍വ്വകലാശാല സംഘടിപ്പിച്ച പ്രബന്ധമത്സരത്തില്‍ വിജയികളായവര്‍ക്കുളള സമ്മാനദാനവും നടക്കും. പ്രബന്ധങ്ങള്‍ മലയാളസര്‍വ്വകലാശാല പുസ്തക രൂപത്തില്‍ പിന്നീട് പ്രസിദ്ധീകരിക്കും. ഭാഷാസാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് സെമിനാറില്‍ പങ്കെടുത്തതിനുളള സാക്ഷ്യപത്രം സര്‍വകലാശാല നല്‍കും. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം