ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ്- അപേക്ഷാ തീയതി നീട്ടി

August 24, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സെപ്തംബര്‍ 30-ന് ആരംഭിക്കുന്ന ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുളള തീയതി ആഗസ്റ്റ് 27 വരെ നീട്ടി. പ്രിന്‍സിപ്പല്‍മാര്‍ ആഗസ്റ്റ് 29 നകം വിദ്യാര്‍ത്ഥികളുടെ വിശദവിവരം അപ്‌ലോഡ് ചെയ്യണം. ഏതെങ്കിലും കാരണത്താല്‍ വിവരം അപ്‌ലോഡ് ചെയ്യാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളുടെ അപേക്ഷകളും ഫീസടച്ച ചെലാന്റെ പകര്‍പ്പും ഡയറക്ടറേറ്റില്‍ പ്രിന്‍സിപ്പലിന്റെ കവറിംഗ് ലെറ്ററോടുകൂടി ആഗസ്റ്റ് 30 നകം എത്തിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍