ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ വീണ്ടും പാക് സൈന്യം വെടിവെയ്പ് നടത്തി

August 24, 2013 ദേശീയം

ബലാകോട്ട്: കാശ്മീരിലെ നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ വീണ്ടും പാക് സൈന്യം വെടിവെയ്പ് നടത്തി. ശനിയാഴ്ച രാത്രി 7.10 ഓടെയാണ് ബലാകോട്ട് സെക്ടറിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. അതേസമയം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരേ ഇന്ത്യ ഇനിയെങ്കിലും ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നുകഴിഞ്ഞു. ഓഗസ്റ് ആറിന് പൂഞ്ചില്‍ അതിര്‍ത്തി കടന്നെത്തിയ പാക് സൈനിക വേഷധാരികള്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം പാക്കിസ്ഥാന്‍ ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതാണ് ദൃശ്യമാകുന്നത്. ജനുവരി ഒന്നു മുതല്‍ ഇതുവരെ ഏതാണ്ട് എണ്‍പതോളം തവണ കാഷ്മീര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം