മുംബൈ കൂട്ടമാനഭംഗം: അഞ്ചാം പ്രതി പിടിയില്‍

August 25, 2013 പ്രധാന വാര്‍ത്തകള്‍

മുംബൈ: വനിതാ ഫോട്ടോഗ്രാഫറെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ അഞ്ചാം പ്രതി സലിം എന്നയാള്‍ പൊലീസ് പിടിയിലായി. ഡല്‍ഹിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. ഇന്നു രാവിലെ കാസിം ബംഗാളി എന്ന നാലാമനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അബ്ദുല്‍, വിജയ് ജാദവ്, സിറാജ് റഹ്മാന്‍ തുടങ്ങിയവരെയാണ് നേരത്തേ പിടികൂടിയത്. വിജയിനെയും അബ്ദുലിനെയും ഭോയ്‌വാഡ കോടതി 30 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അതേസമയം, മാനഭംഗത്തിനിരയായ 22കാരി മാനസികവും ശാരീരികവുമായ പരുക്കുകളെ അതിജീവിച്ച് വരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആഘാതത്തെ അസാമാന്യ മനോധൈര്യത്തോടെയാണ് പെണ്‍കുട്ടി നേരിട്ടത്. ഇത് ഒന്നിന്റെയും അവസാനമല്ലെന്നും ആക്രമണത്തെ അതിജീവിക്കുമെന്നും പ്രാദേശിക മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍