തുണ്ടയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

August 25, 2013 ദേശീയം

ന്യൂഡല്‍ഹി: ലഷ്‌കറെ തൊയ്ബ ഭീകരന്‍ സയിദ് അബ്ദുള്‍ കരീം എന്ന തുണ്ടയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാലുദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്ന ശനിയാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു.

എന്നാല്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് വെള്ളിയാഴ്ച ഇദ്ദേഹത്തെ ‘എയിംസ്’ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ശനിയാഴ്ച മജിസ്‌ട്രേട്ട് ആസ്പത്രിയിലെത്തി തുണ്ടയെ സന്ദര്‍ശിച്ച് സപ്തംബര്‍ ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അറിയിച്ചു. രഹസ്യസ്വഭാവത്തിലാണ് മജിസ്‌ട്രേട്ട് നടപടികളുണ്ടായത്.

നേരത്തേ, നെഞ്ചുവേദനയെത്തുടര്‍ന്ന് സഫ്ദര്‍ജങ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച തുണ്ടയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മെച്ചപ്പെട്ട പരിചരണത്തിനായി ‘എയിംസ്’ലേക്ക് മാറ്റിയത്. ഇവിടത്തെ തീവ്ര പരിചരണ വിഭാഗത്തിലാണ് തുണ്ട ഉള്ളത്. രാജ്യത്ത് 1992-96 കാലത്ത് നടന്ന നാല്പതോളം സ്‌ഫോടനക്കേസുകളില്‍ പ്രതിയായ തുണ്ട ആഗസ്ത് 16-നാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം