പിണറായിയുടെ ആരോപണം: അങ്ങാടിയില്‍ തോറ്റതിന് ബിജെപിയോടല്ല തീര്‍ക്കേണ്ടതെന്ന് മുരളീധരന്‍

August 25, 2013 കേരളം

V.Muraleeedharan11111കോഴിക്കോട്: ഉപരോധ സമരം പിന്‍വലിച്ചതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഉത്തരം മുട്ടിയതിനു പിണറായി വിജയന്‍ ബിജെപിയെ കൊഞ്ഞനംകുത്തി കാട്ടേണ്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. ഉപരോധ സമരം പിന്‍വലിച്ചതിലെ ആശയക്കുഴപ്പം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പിണറായി ബിജെപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കഴമ്പില്ലാത്തതും മറുപടി അര്‍ഹിക്കാത്തതുമാണ്.
സമരം പിന്‍വലിച്ചതിനു പിണറായി മറുപടി പറയേണ്ടത് സ്വന്തം പാര്‍ട്ടിക്കാരോടാണെന്നും അങ്ങാടിയില്‍ തോറ്റതിനു ബിജെപിയോടല്ല തീര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം