മദനിക്ക് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സ നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍

August 26, 2013 ദേശീയം

ബാംഗളൂര്‍: ബാംഗളൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് അറസ്റു ചെയ്ത പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സ നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മദനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ചുകൊണ്ടായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ മഅദനിക്ക് ചികിത്സ നല്‍കുന്നുണ്ടെന്നും എന്നാല്‍ ഇതുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം