മുംബൈ കൂട്ടമാനംഭംഗകേസിലെ പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് അമിതാഭ് ബച്ചന്‍

August 26, 2013 ദേശീയം

AMITHABH BACHANമുബൈ: മുംബൈയില്‍ വനിതാ ഫോട്ടോ ജേണലിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് അമിതാഭ് ബച്ചന്‍. സംഭവം ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തിന് അഭിമാനക്ഷതമേറ്റ സംഭവമെന്നും ഇത് ഏറെ ദുഖിപ്പിക്കുന്നുവെന്നും അമിതാഭ് മാധ്യമങ്ങളോട് പറഞ്ഞു. മുംബൈ നഗരം നമ്മുടെ അഭിമാനമായിരുന്നു. ഇവിടെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ഏറെ വേദനിപ്പിക്കുന്നുവെന്ന് അമിതാഭ് വ്യക്തമാക്കി. സ്ത്രീകള്‍ ബഹുമാനിക്കപ്പെടേണ്ടവരാണ്. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അമിതാഭ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം