ദമസ്‌കസില്‍ യുഎന്‍ സംഘത്തിന് നേരെ വെടിവെയ്പ്

August 26, 2013 രാഷ്ട്രാന്തരീയം

ദമാസ്‌കസ്: സിറിയയുടെ തലസ്ഥാനമായ ദമസ്‌കസില്‍ യുഎന്‍ സംഘത്തിന് നേരെ വെടിവെയ്പ്. ദമാസ്‌കസില്‍ വിമതര്‍ക്ക് നേരെ രാസാക്രമണം നടത്തിയത് അന്വേഷിക്കാനെത്തിയ യുഎന്‍ സംഘത്തിന് നെരെയാണ് സ്‌നൈപ്പര്‍ ഒളിഞ്ഞ് നിന്ന് വെടിയുതിര്‍ത്തത്. യുഎന്‍ സംഘം സഞ്ചരിച്ച വാഹന വ്യഹത്തിലെ ആദ്യ കാറിന് നേരെ വെടിവെയ്പ് ഉണ്ടായതിനെ തുടര്‍ന്ന് സംഘാങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് തിരികെ പോയി. യുഎന്‍ സംഘത്തിന് അന്വേഷണം നടത്തുന്നതിനായി വെടിവെയ്പ് താല്‍ക്കാലികമായി അവസാനിപ്പിക്കാമെന്ന് സൈന്യവും വിമതരും സമ്മതിച്ചിരുന്നു.

അങ്ങിനെയിരിക്കെ  കഴിഞ്ഞ ബുധനാഴ്ച്ച നടന്ന രാസാക്രമണത്തെ സംബന്ധിച്ചുള്ള യുഎന്‍ അന്വേഷണം തുടരുമെന്ന് യുഎന്‍ വിദഗ്ധ സംഘം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം