മദനിയ്ക്ക് ജാമ്യമില്ല; സുപ്രീംകോടതിയെ സമീപിക്കാമെന്ന് കോടതി

August 27, 2013 പ്രധാന വാര്‍ത്തകള്‍

ബംഗളൂരു:  ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദല്‍ നാസര്‍ മദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. കേസ് വളരെയേറെ ഗൗരവമുള്ളതാണെന്നും മദനിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഇത് അഞ്ചാം തവണയാണ് മദനിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

സ്വന്തം ചെലവില്‍ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മദനി ജാമ്യഹര്‍ജി നല്‍കിയത്. മദനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജയിലിലെ മെഡിക്കല്‍ സൂപ്രണ്ട് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായെങ്കിലും മദനി വിസമ്മതിച്ചുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ നിലപാടിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചത്. മദഗനിക്ക്  ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത പ്രോസിക്യൂഷന്‍ അദ്ദേഹത്തിന് ഗുരുതരമായ അസുഖങ്ങള്‍ ഇല്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

നേരത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണക്കുന്നത് വൈകിയിരുന്നു. മാര്‍ച്ചില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അഞ്ചു ദിവസത്തേക്ക് മദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍