സെക്രട്ടറിയേറ്റില്‍ സോഷ്യല്‍ മീഡിയ വാര്‍ത്താ വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം

August 27, 2013 കേരളം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ സോഷ്യല്‍ മീഡിയാ വെബ്സൈറ്റുകള്‍ക്കും punnyabhumi.com ഉള്‍പ്പെടെയുള്ള മാധ്യമ വെബ്സൈറ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാരുടെ കര്‍മശേഷിയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊതുഭരണവകുപ്പാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയാ സൈറ്റുകളാണ് പ്രധാനമായും നിയന്ത്രിച്ചിരിക്കുന്നത്. എന്നാല്‍ വാര്‍ത്താവെബ്സൈറ്റുകളെ വിലക്കിയതിനെതിരേ പലകോണില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്. സെക്ഷന്‍ ഓഫീസര്‍മാര്‍ മുതല്‍ താഴോട്ടുളളവര്‍ക്കാണ് നിയന്ത്രണം ബാധകമാകുക. നിയന്ത്രണത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് പൊതുഭരണവകുപ്പില്‍ നിന്നു തന്നെ ലഭിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം