കുന്നംകുളത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു

August 27, 2013 മറ്റുവാര്‍ത്തകള്‍

തൃശൂര്‍: കുന്നംകുളം നഗരത്തിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങി. ബാബു എം. പാലിശേരി എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും നാലര ലക്ഷം രൂപ ചെലവഴിച്ചാണ് കുന്നംകുളം ബസ് സ്റാന്‍ഡിലും സമീപത്തെ ഒമ്പതു പ്രധാന കവലകളിലും ക്ളോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നത്.

24 മണിക്കൂറും ഈ പ്രദേശങ്ങള്‍ ഇനി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും. അടുത്തിടെ നഗരത്തിലും പരിസരപ്രദേശത്തും നടന്ന വ്യാപക ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പൊതുമരാമത്ത് വിഭാഗമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ പോലീസ് സ്റ്റേഷന്‍, സിഐ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും നിരീക്ഷിക്കാന്‍ ഉതകുന്ന സംവിധാമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ റെക്കോഡു ചെയ്തു സൂക്ഷിക്കാനുള്ള സംവിധാങ്ങളും ഉണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍