കൊല്ലംലിങ്ക് റോഡ് വികസനത്തിന് 63 കോടിയുടെ ഭരണാനുമതി

August 27, 2013 കേരളം

തിരുവനന്തപുരം:  കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ലിങ്ക് റോഡ് വികസനത്തിന് 63 കോടി രൂപയുടെ പദ്ധതിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. കൊല്ലം ബസ്സ് സ്റ്റാന്റില്‍ നിന്നും ഓലയില്‍കടവ് വഴി തോപ്പില്‍കടവിലേയ്ക്കുളള ലിങ്ക് റോഡ് ദീര്‍ഘിപ്പിക്കുന്നതിനാണ് അനുമതി. പദ്ധതി അനുസരിച്ച് കൊല്ലം തോടിനു കുറുകെ ഒരു പുതിയ പാലം കൂടി പണിയും. ഗതാഗത കുരുക്കില്‍ ശ്വാസംമുട്ടുന്ന നഗരത്തിന് ആശ്വാസമായിരിക്കും ഈ പദ്ധതി.

തൊഴില്‍വകുപ്പു മന്ത്രി ഷിബുബേബിജോണ്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമാരാമത്ത് പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം